---
title: "ഹിൽവ്യൂ ആൻഡ് ഇക്കോ ടൂറിസം സൊസൈറ്റി ഓഫീസ് ഉദ്ഘാടനം നാളെ"
english_title: "Eco Tourism Society"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33682/Eco Tourism Society"
published_at: "2022-03-24T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c47afd8947_Picsart_22-03-24_15-57-31-590.jpg"
keywords: []
---

# ഹിൽവ്യൂ ആൻഡ് ഇക്കോ ടൂറിസം സൊസൈറ്റി ഓഫീസ് ഉദ്ഘാടനം നാളെ

> **Lead Summary:**  ചെറുപുഴ: ഹിൽവ്യൂ ആൻഡ് ഇക്കോ ടൂറിസം സൊസൈറ്റി ഓഫീസ് ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നിന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചെറുപുഴ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിക്കും.

## Article Content

 ചെറുപുഴ: ഹിൽവ്യൂ ആൻഡ് ഇക്കോ ടൂറിസം സൊസൈറ്റി ഓഫീസ് ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നിന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചെറുപുഴ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിക്കും.

വെബ്സൈറ്റ് ഉദ്ഘാടനം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല നിർവഹിക്കും. ഷെയർ സർട്ടിഫിക്കറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടറും, മുൻ ബ്ലോക്ക് പ്രസിഡന്റ് സി. സത്യപാലൻ നിക്ഷേപം ഏറ്റുവാങ്ങുകയും ചെയ്യും. കണ്ണൂർ ജില്ലയിലെ മലയോര മേഖലയെ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണു ഹിൽവ്യൂ ആൻഡ്‌ ഇക്കോ ടൂറിസം കോ - ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തനം ആരംഭിക്കുന്നത്.

ചെറുപുഴ, പെരിങ്ങോം-വയക്കര, കാങ്കോൽ - ആലപ്പടമ്പ്, എരമം-കുറ്റൂർ എന്നി പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് സൊസൈറ്റി പ്രവർത്തിക്കുക. ടൂറിസത്തിനു പുറമെ കാർഷിക മേഖലയെ കൂടി ഉൾപ്പെടുത്തിയുള്ള പ്രവർത്തനമാണ് ഉദ്ദേശിക്കുന്നത്.

മലയോരം മഞ്ഞോരം മനസോരം പശ്ചിമഘട്ടത്തിലേയ്ക്ക് വരൂ എന്നാണ് സൊസൈറ്റിയുടെ പ്രധാന പ്രചാരണ വാക്യം.പത്രസമ്മേളനത്തിൽ കെ.ഡി. അഗസ്റ്റ്യൻ, പി. സജികുമാർ, കെ.കെ.ജോയി, അന്നമ്മ കുര്യാക്കോസ്, ഉണ്ണി പ്രശാന്ത്, സേവ്യർ പോൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33682/Eco Tourism Society)